26-February-2023 -
By. Business Desk
കൊച്ചി: രാജ്യത്തെ മുന്‍നിര ഓട്ടോമൊബൈല്‍ ശൃംഖലയായ പിപിഎസ് മോട്ടേഴ്‌സ് കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി നാല് ഹുണ്ടായ് കാര്‍ ഷോറുമുകള്‍ തുറന്നു.കൊച്ചി,തിരുവനന്തപുരം,കോഴിക്കോട്,ആലപ്പുഴ എന്നിവടങ്ങളിലാണ് ഷോറുമുകള്‍ തുറന്നത്.കേരളം ഹ്യുണ്ടായിയുടെ വളരെ പ്രധാനപ്പെട്ട വിപണിയാണെന്ന് ഷോറുമുകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഹ്യുണ്ടായ് മോട്ടേഴ്‌സ് ഇന്ത്യ ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു. പിപിഎസ് മോട്ടേഴ്‌സ് നാലു പുതിയ ഹ്യുണ്ടായ് ഷോറുമുകള്‍ ആരംഭിക്കുന്നത് ഏറെ സന്തോഷം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.ഹുണ്ടായിയിലുളള വിശ്വാസവും ആവശ്യകതയും ഉപഭോക്താക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുകയാണ്.ഈ സാഹചര്യം കണക്കിലെടുത്ത് ഗ്രാമീണ മേഖലയിലെ 46 എണ്ണം അടക്കം അത്യാധുനിക സൗകര്യങ്ങളോടെ കേരളത്തില്‍ 84 ഷോറുമുകളായി ഹുണ്ടായ് ശൃംഖല ശക്തിപ്പെടുത്തുകയാണെന്നും തരുണ്‍ ഗാര്‍ഗ് പറഞ്ഞു.
ഇതിലുടെ കാര്യക്ഷമതയും വേഗത്തിലുമുള്ള വില്‍പ്പനയും സേവനവും ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കും.വാഹനങ്ങളുടെ വില്‍പ്പനയ്ക്കപ്പുറം ഉപഭോക്താക്കളെ ആജീവനാന്ത പങ്കാളിയാക്കുകയെന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ സൂരക്ഷയ്ക്ക് ഹുണ്ടായ് എപ്പോഴും പ്രാധാന്യം നല്‍കുന്നു. ഇതിന്റ ഭാഗമായി ഓറ(അഡഞഅ)യിലും ഗ്രാന്‍ഡ് ഐ10 എന്‍ഐഒഎസിലും നാല് എയര്‍ബാഗുകള്‍ ഉള്‍പ്പെടെയും ക്രെറ്റയിലും ഉയര്‍ന്ന മോഡലുകളിലും ആറു എയര്‍ബാഗുകള്‍ ഉള്‍പ്പെടെയുമുള്ള സവിശേഷവും ശക്തവുമായ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയതായും തരുണ്‍ ഗാര്‍ഗ് വ്യക്തമാക്കി. കൂടാതെ വെര്‍ണയുടെ ഒട്ടേറെ സവിശേഷതകളുള്ള പുതിയ പതിപ്പ് അടുത്തമാസം പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഹുണ്ടായിയുമായി സഹകരിച്ച് കൊച്ചി,തിരുവനന്തപുരം,കോഴിക്കോട്,ആലപ്പുഴ എന്നിവടങ്ങളില്‍ പുതിയ ഷോറുമുകള്‍ ആരംഭിക്കാന്‍ സാധിച്ചത് ഏറെ സന്തോഷം പകരുന്നതാണെന്ന ചടങ്ങില്‍ പങ്കെടുത്ത പി.പി.എസ് മോട്ടേഴ്‌സ് എം.ഡി രാജീവ് സാംഗ്‌വി വ്യക്തമാക്കി.ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കിയുള്ള ഹുണ്ടായിയുടെ ലോകനിലവാരത്തിലുള്ള കാറുകള്‍ ഒരോ ഉപഭോക്താവിനും മികച്ച അനുഭവമായിരിക്കും സമ്മാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.